ലക്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. ഉമേഷ് പാൽ കൊലക്കേസ് പ്രതി വിജയ് ഉസ്മാൻ ചൗധരിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
2005ൽ ബിഎസ്പി എംഎൽഎയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഉമേഷ് ചൗധരി. കഴിഞ്ഞ മാസം 24നാണ് വീടിന് സമീപത്തുവച്ച് ഉമേഷ് പാൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഉമേഷ് ചൗധരിയെ പൊലീസ് ഏറ്റമുട്ടലിൽ വധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
നേരത്തെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട ഉമേഷ് ചൗധരി. ഇന്ന് പുലർച്ചെ പ്രയാഗ് രാജിന് ഏതാനും കിലോമീറ്റർ അകലെവച്ച് ഒഴിഞ്ഞ സ്ഥലത്തുവച്ചാണ് പൊലീസും വിജയ് ഉസ്മാൻ ചൗധരി ഏറ്റുമുട്ടിയത്.
.ഇതിന് പിന്നാലെ ഇയാൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഉമേഷ് പാൽ കൊലക്കേസിനെ ചൊല്ലി സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്ന് ആരോപിച്ച് ഉത്തർപ്രദേശ് നിയമസഭയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തുവന്നിരുന്നു.