സൈനികനെ കൊലപ്പെടുത്തിയ തീവ്രവാദികളുടെ നടപടി ഭീരുത്വമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി

arun jaitley

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ലഫ്റ്റനന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ തീവ്രവാദികളുടെ നടപടി ഭീരുത്വമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

കൊല്ലപ്പെട്ട ഉമര്‍ ഫയാസിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ജെയ്റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചു.

ലഫ്റ്റനന്റ് ഉമര്‍ ഫയാസ് എല്ലാവര്‍ക്കും മാതൃകയാക്കാവുന്നയാളാണ്. ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെ പോരാടാന്‍ കാശ്മീരിലെ യുവാക്കള്‍ക്ക് പ്രചോദനവും ഊര്‍ജവുമാണ് ഫയാസെന്നും അദ്ദേഹം പറഞ്ഞു.

ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച കുല്‍ഗാവിലേക്ക് പോയ ഫയാസിനെ ആയുധധാരികളായ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് തീവ്രവാദികള്‍ ഫയാസിനെ തട്ടിക്കൊണ്ടു പോയത്. ഫയാസ് മടങ്ങിയെത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി വെടിയുണ്ടകള്‍ തുളഞ്ഞു കയറിയ നിലയിലായിരുന്നു മൃതദേഹം.

Top