സര്‍ക്കാര്‍ വിമര്‍ശകര്‍ ആക്രമിക്കപ്പെടില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കണമെന്ന് ഉമര്‍ ഖാലിദ്‌

ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെടില്ലെന്ന് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കണമെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ചില മാധ്യമങ്ങളും തന്നെ വര്‍ഗീയ വാദിയായി മുദ്ര കുത്തുകയാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇവര്‍ വിദ്വേഷ പ്രചരണം നടത്തുകയാണെന്നും ഉമര്‍
കുറ്റപ്പെടുത്തി.

‘സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്നവരെ രാജ്യ ദ്രോഹിയായി മുദ്ര കുത്തുകയാണ്. തനിക്ക് നേരെയുണ്ടായ അക്രമത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ഈ മാദ്ധ്യമപ്രവര്‍ത്തകരും ബി.ജെ.പി നേതാക്കളുമാണ്. താന്‍ ദേശീയതയ്ക്ക് എതിരാണെന്ന് ഇവര്‍ പ്രചരിപ്പിച്ചു- ഉമര്‍ പറഞ്ഞു. ഇത് തന്റെ ജീവിതത്തില്‍ പ്രതികൂലമായി ബാധിച്ചെന്നും ഉമര്‍ വ്യക്തമാക്കി.

അതേസമയം, ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെയുണ്ടായ വധശ്രമം രാജ്യതലസ്ഥാനത്തെ നിയമവാഴ്ചയ്ക്കു നേരെ ചോദ്യം ഉയര്‍ത്തുന്നെന്ന് എഐഎസ്എഫ് നേതാവ് കനയ്യ കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷത്തിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ആക്രമണം നടന്നിരിക്കുന്നതെന്നും, ഇത് ക്രമസമാധാനനില സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്നും, ബിജെപിയുടെ നയങ്ങള്‍ക്കെതിരെ പുരോഗമന പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് പൊരുതണമെന്നും കനയ്യ കുമാര്‍ പറഞ്ഞു.

രാജ്യത്തെ നശിപ്പിക്കുന്ന അക്രമികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ മാത്രം മതിയാകില്ലെന്നും, തെരുവിലിറങ്ങി അവര്‍ക്കെതിരെ വിശാല മുന്നണി തീര്‍ത്ത് പ്രതിരോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ അക്രമി തോക്ക് ചൂണ്ടിയിരുന്നു. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു സംഭവം. ആളുകള്‍ കൂടിയതോടെ ആക്രമി തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. ര

ണ്ടുവര്‍ഷം മുമ്പ് ജെഎന്‍യുവില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ഉമര്‍ ഖാലിദിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ വലിയ തോതിലുള്ള പ്രചാരണമാണ് ഉമര്‍ഖാലിദിന് നേരെ നടന്നിരുന്നത്.

Top