ഉമാ തോമസിന്റെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം; തൃക്കാക്കരയിൽ നിന്ന് മിന്നും വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെയാണ് സത്യപ്രതിജ്ഞ. ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത് എത്തി.

പിടി തോമസിൻറെ ഓർമ്മകളുമായാണ് സത്യപ്രതി‍ജ്ഞക്ക് പോകുന്നതെന്നും വോട്ടർമാർക്ക് നൽകിയ ഉറപ്പുകൾ പൂർണ്ണമായി പാലിക്കുമെന്നും ഉമ തോമസ് പറഞ്ഞു.തൃക്കാക്കരയിൽ ഉമ തോമസ് മിന്നും വിജയമാണ് നേടിയത്. 72767 വോട്ടുകൾ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. 2021 ൽ പിടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി.

Top