ഉമ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു.

തിരുവനന്തപുരം: തൃക്കാക്കരയില്‍ റെക്കോര്‍‌ഡ് വിജയം കരസ്ഥമാക്കിയ ഉമ തോമസ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്‌തു. സ്പീക്കര്‍ എം.ബി രാജേഷിന്റെ ചേംബറില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. സഭാസമ്മേളനം ഇല്ലാത്ത സമയമായതിനാലാണ് സ്പീക്കറുടെ ചേംബറില്‍ വച്ച്‌ സത്യപ്രതിജ്ഞ നടന്നത്.

പ്രതിപക്ഷ നേതാവ് വി.‌ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി എല്ലാ യു.ഡി.എഫ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രേഖകളില്‍ ഉമ തോമസ് ഒപ്പുവച്ചു. സ്പീക്കറും നേതാക്കളും ഉമ തോമസ് എം.എല്‍.എയ്ക്ക് പൂച്ചെണ്ട് നല്‍കി ആശംസകള്‍ അറിയിച്ചു.

ഈ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ രണ്ടാമത്തെ വനിതാ അംഗവും കോണ്‍ഗ്രസിന്റെ ഏക വനിതാ അംഗവുമാണ് ഉമ തോമസ്. 72,​767 വോട്ടുകള്‍ നേടിയാണ് ഉമ തോമസ് തൃക്കാക്കരയില്‍ നിന്നും വിജയിച്ചത്.

Top