ജോ ജോസഫിന് എതിരെയല്ല, മത്സരിച്ചത് പിണറായിക്കും കൂട്ടർക്കുമെതിരെ: ഉമാ തോമസ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിനും കെ റെയിലിനുമെതിരായ താക്കീതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. മത്സരം ജോ ജോസഫിന് എതിരെയല്ല, പിണറായിക്കും കൂട്ടർക്കുമെതിരെ ആയിരുന്നു. ചരിത്ര ജയം പി ടി തോമസിന് സമർപ്പിക്കുന്നു. വികസനം ജനപക്ഷമാവണമെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടെന്നും റെക്കോഡ് വിജയം നേടിയ ശേഷം ഉമ തോമസ് പ്രതികരിച്ചു.

എന്റെ തൃക്കാക്കര എന്നെ സ്വീകരിച്ചു എന്നതിൽ വളരെ നന്ദിയുണ്ട്. താൻ അവരോടൊപ്പമുണ്ട്. തൃക്കാക്കരയിലെ പ്രബുദ്ധ വോട്ടർമാർ ശരിയായത് തെരഞ്ഞെടുത്തു. യുഡിഎഫിന്റെ എല്ലാ നേതാക്കൾക്കും നന്ദി അറിയിക്കുന്നു. യുഡിഎഫിന്റെ ഉജ്ജ്വല വിജയമാണിത്. ഭരണകൂടത്തിനെതിരെയുള്ള തിരുത്തിക്കുറിപ്പാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ഉമാ തോമസ് പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ വന്നു നടത്തിയ പ്രചാരണത്തിനെല്ലാം തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകിക്കഴിഞ്ഞുവെന്നും ഉമാ തോമസ് പറഞ്ഞു. കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണിതെന്ന് വിജയത്തിന് പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ഉമാ തോമസ് കുറിച്ചു.

Top