‘മഹേഷിന്റെ പ്രതികാരം’ തെലുങ്ക് റീമേക്ക്; ചിത്രത്തിലെ ടീസര്‍ പുറത്തുവിട്ടു

ഹദ് ഫാസില്‍ നായകനായെത്തിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയുടെ തെലുങ്ക് പതിപ്പിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്നാണ് തെലുങ്ക് പതിപ്പിന് പേരിട്ടിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കിടേഷ് മഹയാണ്.

സത്യദേവ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നരേഷ് സുഹാസ്, മലയാള നടന്‍ രാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അപ്പു പ്രഭാകര്‍ ആണ് ഛായാഗ്രഹണം. ബിജിബാലാണ് സംഗീതം നല്‍കുന്നത്. ചിത്രം ഏപ്രില്‍ 17 ന് പുറത്തിറങ്ങും.

Top