‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’ നെറ്റ്ഫ്‌ലിക്‌സില്‍ ജൂലൈ 15ന് റിലീസ് ചെയ്യുന്നു

ഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്ന മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് റീമേക്ക് റിലീസ് ചെയ്യാനൊരുങ്ങുന്നു. ഡയറക്ട് ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് ‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം എത്തുക. ഈ മാസം 15നാണ് റിലീസ്.

ഏപ്രില്‍ 17ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. വെങ്കിടേഷ് മഹയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യ ദേവ് ആണ് ചിത്രത്തിലെ നായകന്‍. ഫഹദ് ഫാസില്‍ ഗംഭീരമാക്കിയ മഹേഷിന്റെ അതേ ഗെറ്റെപ്പിലാണ് സത്യദേവും തെലുങ്ക് പതിപ്പില്‍. സുഹാസ്, ജബ്ബര്‍ദസ്ത് റാംപ്രസാദ്, ടിഎന്‍ആര്‍, രവീന്ദ്ര വിജയ്, കെ രാഘവന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ബ്രഹ്മാണ്ഡ ചിത്രം’ബാഹുബലി’ നിര്‍മിച്ച അര്‍ക മീഡിയ വര്‍ക്ക്‌സാണ് ചിത്രത്തിന്റെ നിര്‍മാണം. അപ്പു പ്രഭാകര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബിജിബാല്‍ ആണ് സംഗീതം ഒരുക്കുന്നത്.

Top