ഗംഗാ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടിട്ടില്ലെന്ന് ഉമാഭാരതി

ന്യൂഡല്‍ഹി: ഗംഗാ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്ന് കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി.

വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ഇതിന് കാബിനറ്റ് അംഗീകാരം കൂടി ലഭിച്ചാല്‍ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവാം. കഴിഞ്ഞ മൂന്ന് വര്‍ഷവും നദീ സംരക്ഷണ പദ്ധതി വളരെ വേഗത്തിലാണ് മുന്നോട്ട് പോയതെന്നും ഉമാഭാരതി പറഞ്ഞു.

ഗംഗാ സംരക്ഷണത്തിനായി അടുത്ത മാസം താന്‍ ഗംഗാ പദയാത്ര നടത്തുമെന്നും അവര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമാഭാരതി

കേന്ദ്ര ജലവിഭവഗംഗാ ശുചീകരണ മന്ത്രിയായിരിക്കെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ വേണ്ട പുരോഗതിയില്ലാത്തതിനാലാണ് ഉമാഭാരതിയില്‍ നിന്ന് വകുപ്പ് എടുത്തുമാറ്റിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

നിതിന്‍ ഗഡ്കരിക്കാണ് ഇപ്പോള്‍ ഗംഗാ പുനരുജ്ജീവന പദ്ധതിയുടെ ചുമതല.

കഴിഞ്ഞ മൂന്ന് വര്‍ഷവും പദ്ധതി നടപ്പാക്കുന്നതില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച ആളാണ് ഗഡ്കരി. പദ്ധതി പരാജയമായിരുന്നുവെങ്കില്‍ എങ്ങനെ ഗഡ്കരിക്ക് ഇതിന്റെ ചുമതല ലഭിച്ചുവെന്നും ഉമാഭാരതി ചോദിച്ചു.

Top