കേന്ദ്രമന്ത്രി ഉമാഭാരതിയെ ബിജെപിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഉമാഭാരതിയെ ബിജെപിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് ഉമാ ഭാരതി പാര്‍ട്ടി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.

ഡ​ല്‍​ഹി​യി​ലെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ കേ​ന്ദ്ര​മ​ന്ത്രി ജെ.​പി ന​ഡ്ഡ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഝാ​ന്‍​സി​യി​ല്‍​നി​ന്നു​ള്ള എം​പി​യാ​യ ഉ​മാ ഭാ​ര​തി താ​ന്‍ മേ​യ് മാ​സം മു​ത​ല്‍ ഗം​ഗാ​തീ​ര​ത്തു​കൂ​ടെ 18 മാ​സം നീ​ളു​ന്ന തീ​ര്‍​ഥാ​ട​നം ന​ട​ത്തു​ക​യാ​ണെ​ന്ന​റി​യി​ച്ചി​രു​ന്നു. മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഝാ​ന്‍​സി​യി​ല്‍​നി​ന്നു മാ​ത്ര​മേ മ​ത്സ​രി​ക്കു​ക​യു​ള്ളെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

2024 തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ മ​ത്സ​രി​ക്കു​മെ​ന്നും അ​ന്ന് ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി​ജെ​പി വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും ഉ​മാ ഭാ​ര​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Top