ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ്

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസമായി ചെറിയ പനി അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അവര്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ താന്‍ ക്വാറന്റീനില്‍ കഴിയുന്നത് ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചിലാണ്. ഇനി നാല് ദിവസം കഴിഞ്ഞാല്‍ വീണ്ടും കൊവിഡ് പരിശോധനയുണ്ടെന്നും സ്ഥിതി ഇതുപോലെ തുടര്‍ന്നാല്‍ ഡോക്ടര്‍മാരുമായി സംസാരിക്കുമെന്നും അവര്‍ ട്വീറ്റില്‍ പറഞ്ഞു.

Top