കാര്‍ബുറേറ്റര്‍ വേര്‍ഷന്‍ ബൈക്കിനെ തിരിച്ചെത്തിച്ച് യുഎം മോട്ടോര്‍ സൈക്കിള്‍

യുഎം ക്രൂയിസര്‍ ശ്രേണിയില്‍ അവതരിപ്പിച്ച കമാന്‍ഡോ ക്ലാസികിന്റെ കാര്‍ബുറേറ്റര്‍ വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മലിനീകരണം കുറയ്ക്കുന്നതിനായി അവതരിപ്പിച്ച ബിഎസ്4 എന്‍ജിനൊപ്പമാണ് യുഎം ബൈക്കുകളില്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് സംവിധാനവും ഒരുക്കിയത്. 1.95 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

അമേരിക്കന്‍ ക്രൂയിസര്‍ ഡിസൈനില്‍ രൂപകല്‍പ്പന നിര്‍വഹിച്ചിട്ടുള്ള വാഹനമാണ് കമാന്‍ഡോ ക്ലാസിക്. വലിയ ടാങ്ക്, ബാക്ക് റെസ്റ്റ് നല്‍കിയിട്ടുള്ള സ്പ്ലിറ്റ് സീറ്റ്, റൗണ്ട് ഷേപ്പിലുള്ള ഹെഡ്‌ലൈറ്റും വലിയ വില്‍ഡ് ഷീല്‍ഡും ഉള്‍പ്പെടുന്നതാണ് കമാന്‍ഡോയുടെ രൂപം.

26 ബിഎച്ച്പി കരുത്തും 23 എന്‍എം ടോര്‍ക്കുമേകുന്ന 279.5 സിസി ലിക്വിഡ് കൂള്‍ സിംഗില്‍ സിലിണ്ടര്‍ എഞ്ചിനും അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമാണ് കമാന്‍ഡോ ക്ലാസിക്കില്‍ നല്‍കിയിട്ടുള്ളത്.

Top