UM Motorcycles To Launch First Indian Product On February

യുഎം മോട്ടോര്‍സൈക്കിള്‍സിന്റെ ഇന്ത്യാ പ്രവേശം ഫെബ്രുവരി മൂന്നിന് നടക്കും. ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് യുഎമ്മിന്റെ ആദ്യ മോട്ടോര്‍സൈക്കിള്‍ ലോഞ്ച് ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഓട്ടോ എക്‌സ്‌പോയില്‍ കമ്പനിയുടെ മറ്റ് ഉല്‍പന്നങ്ങളും കാണാന്‍ സാധിക്കുമെന്നാണ് അറിയുന്നത്. ആദ്യം വിപണിയിലെത്തുക യുഎം റെനഗെഡ് മോഡലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെനഗെഡ്, കൊമാന്‍ഡോ എന്നീ മോഡലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുവാനാണ് കമ്പനിയുടെ പദ്ധതി. ഇന്ത്യയില്‍ ലോഹിയ ഓട്ടോയുമായി ചേര്‍ന്നാണ് യുഎം പ്രവര്‍ത്തിക്കുക.

തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങാനാണ് യുഎമ്മിന്റെ പരിപാടി. വിപണിയില്‍ മികച്ച വിലയില്‍ നിലയുറപ്പിക്കാന്‍ കമ്പനിക്ക് ഇതുവഴി സാധിക്കും. ലോഹിയയുടെ പ്ലാന്റിലാണ് അസംബ്ലിങ് ജോലികള്‍ നടക്കുക. ഇന്ത്യയുടെ ക്രൂയിസര്‍ ബൈക്ക് സെഗ്മെന്റില്‍ വന്‍ മത്സരമാണ് നടക്കുന്നത്. ഹാര്‍ലി അടക്കമുള്ള ഭീമന്മാര്‍ മത്സരിക്കുന്ന ഈ സെഗ്മെന്റില്‍ യുഎം ഒരു മികച്ച സാന്നിധ്യമായിരിക്കുമെന്ന് പ്രതീക്ഷ.

Top