റോയല്‍ എന്‍ഫീല്‍ഡിന് ഭീഷണി ഉയര്‍ത്തി 230 സിസി ക്രൂയിസറുമായി യുഎം മോട്ടോര്‍സൈക്കിള്‍

UM Renegade

ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ഇതുവരെ ബുള്ളറ്റുകള്‍ക്ക് കാര്യമായ എതിരാളികള്‍ ഉണ്ടായിരുന്നില്ല. റോയല്‍ എന്‍ഫീല്‍ഡിന്റെ ശബ്ദവും ഡിസൈനും, ബുള്ളറ്റുകളെ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇത്തരം സവിശേഷതകള്‍ തന്നെ ധാരാളമായിരുന്നു.

ഇനി മോട്ടോര്‍സൈക്കിള്‍ വേണമെന്ന് ആഗ്രഹിച്ചാല്‍തന്നെ ഓപ്ഷനായിട്ടുള്ളത്‌ ബജാജ് ഡോമിനാര്‍ 400 മാത്രമാണ്. എന്നാല്‍, ഇതിന് 2018 ഓട്ടോ എക്‌സ്‌പോ മാറ്റം വരുത്തുമെന്നാണ് സൂചന. 350 സിസി ബുള്ളറ്റുകളെ നേര്‍ക്കുനേര്‍ വെല്ലുവിളിച്ചാണ് 230 സിസി ക്രൂയിസറുമായി യുഎം മോട്ടോര്‍ സൈക്കിള്‍സ് വരുന്നത്.

യുഎമ്മില്‍ നിന്നും പുറത്തു വരുന്ന ആദ്യ മാസ്മാര്‍ക്കറ്റ് മോട്ടോര്‍ സൈക്കിളാണ് പുതിയ ‘230 സിസി ക്രൂയിസര്‍’. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് ‘റെനഗേഡ്’ ഇലക്ട്രിക്കിനെ കമ്പനി ആദ്യമായി അവതരിപ്പിച്ചത്‌. പുതിയ 230 സിസി ക്രൂയിസറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുഎം പുറത്തുവിട്ടിട്ടില്ല.

ഏകദേശം 1.5 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രൈസ്ടാഗ് പുതിയ യുഎം ക്രൂയിസറില്‍ പ്രതീക്ഷിക്കാം. ക്ലാസിക് ടാഗിന് നീതിപുലര്‍ത്തുന്ന അനലോഗ്ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുമെന്നാണ് വിവരം.

നിലവില്‍ യുഎം റെനഗേഡ് സ്‌പോര്‍ട് എസ് മോട്ടോര്‍സൈക്കിളാണ് യുഎം നിരയിലെ ഏറ്റവും ചെലവ് കുറഞ്ഞ മോഡല്‍. 1.59 ലക്ഷം രൂപയാണ് റെനഗേഡ് സ്‌പോര്‍ട് എസിന്റെ എക്‌സ്‌ഷോറൂം വില.

Top