അള്‍ട്രാവൈലറ്റ് ഓട്ടോമേറ്റീവ് ഇ – മോട്ടോര്‍സൈക്കിള്‍ 2019 അവസാനത്തോടെ

ള്‍ട്രാവൈലറ്റ് ഓട്ടോമേറ്റീവ് ഇ മോട്ടോര്‍സൈക്കിള്‍ 2019 അവസാനത്തോടെ അവതരിപ്പിക്കാനൊരുങ്ങി ബെഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ്പ് കമ്പനി. 200-250 സി സി സെഗ്മെന്റ് ഇലക്ട്രിക് പെട്രോള്‍ എഞ്ചിന്‍ ബൈക്കുകളാണിവ. ടി വി എസ് മോട്ടോര്‍ കോര്‍പ്പിന്റെ കോ സ്ഥാപനമായ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയിലേക്ക് വന്‍ തോതിലുള്ള നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

6 കോടി രൂപയുടെ നിക്ഷേപമാണ് ടി വി എസ് അള്‍ട്രാ വൈലറ്റ് ഓട്ടോമേറ്റീവ് സ്റ്റാര്‍ട്ട് അപ്പില്‍ നടത്തിയിരിക്കുന്നത്. 2017 ലാണ് പുതിയ മോഡലിനെ കുറിച്ച് കമ്പനി പ്രഖ്യാപിച്ചത്.

ഇലക്ട്രിക് വാഹന രംഗത്ത് തങ്ങളുടെ നിക്ഷേപം വഴി വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് കരുതുന്നതെന്ന് അള്‍ട്രാ വൈലറ്റ് ഓട്ടോമേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ നാരാണ്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

Top