അൾട്രാവയലറ്റ് എഫ് 77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്ക് ഉടനെത്തും

ടിവിഎസിന്റെ പിന്തുണയുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ്, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ അൾട്രാവയലറ്റ് F77 2022 നവംബർ 24-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 2019 നവംബറിൽ മോട്ടോർസൈക്കിളിന്റെ പ്രീ-പ്രൊഡക്ഷൻ പതിപ്പിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു.

ബാംഗ്ലൂരിലെ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള ബ്രാൻഡിന്റെ പുതിയ നിർമ്മാണ, അസംബ്ലി ഫാക്ടറിയിലാണ് പുതിയ അൾട്രാവയലറ്റ് എഫ്77 നിർമ്മിക്കുക. 70,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ സൗകര്യം ആദ്യ വർഷം ഏകദേശം 15000 ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ നിർമ്മിക്കും. പ്രതിവർഷം 1,20,000 യൂണിറ്റുകൾ വരെ ഉൽപ്പാദിപ്പിക്കാൻ ഈ സൗകര്യം പ്രാപ്‍തമാകും.

മുൻവശത്ത് സിംഗിൾ പോഡ് ഹെഡ്‌ലൈറ്റ്, മുൻ ഫോർക്കുകൾക്ക് മീതെ ഫൈബർ കവറുകൾ, ബാറ്ററി പാക്ക് കവർ ചെയ്യുന്ന കൂറ്റൻ ഫെയറിങ്, സ്പ്ലിറ്റ് സീറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ആധുനിക സ്റ്റൈലിംഗോടെയാണ് പുതിയ F77 ഇലക്ട്രിക് മോട്ടോർസൈക്കിൾ വരുന്നത്. സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് അൾട്രാവയലറ്റ് F77 എത്തുന്നത്.

25kW ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് സ്‍കൂട്ടറിന് കരുത്ത് ലഭിക്കുന്നത്. അത് മൂന്ന് 4.2kWh ലിഥിയം-അയൺ ബാറ്ററികളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ എയർ-കൂൾഡ് മോട്ടോർ 90 എൻഎം ടോർക്കിനെതിരെ 2,250 ആർപിഎമ്മിൽ 33.5 ബിഎച്ച്പി പവർ നൽകുന്നു. 2.9 സെക്കൻഡിൽ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാനും 7.5 സെക്കൻഡിൽ പൂജ്യത്തില്‍ നിന്ന് 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഇതിന് കഴിയും.

Top