‘ഉല്ലാസം’ ട്രെയ്‌ലര്‍ പുറത്ത്

ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉല്ലാസം’.സിനിമയ്ക്കായി പുത്തന്‍ ലുക്കിലാണ് ഷെയ്ന്‍ നിഗം എത്തുന്നത്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകനായ ജീവന്‍ ജോജോയാണ്. സിനിമയില്‍ ഷെയ്‌നിന്റെ നായികയായി വേഷമിടുന്നത് പവിത്ര ലക്ഷ്മിയാണ് . മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കിയത്.

കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്.

Top