ചെർണ്ണോബിൽ ആപ്പിൾ വോഡ്കയ്ക്കായി നിയമ പോരാട്ടം

ഉക്രൈൻ:  ചെർണ്ണോബിൽ ആണവ ദുരന്തം നടന്ന നിലയത്തിന് സമീപം നട്ടുവളർത്തിയ ആപ്പിളിൽ നിന്നും ഉത്പാദിപ്പിച്ച വോഡ്കയ്ക്കായി നിയമ പോരാട്ടം. 1500 കുപ്പി വോഡ്കയ്ക്കായാണ് മദ്യം വികസിപ്പിച്ച ശാസ്ത്രജ്ഞരും  ഉക്രൈൻ അധികൃതരും തമ്മിൽ നിയമപോരാട്ടം നടക്കുന്നത്. ആറ്റോമിക്ക് എന്ന പേരിലാണ് ‘റേഡിയോആക്ടീവ്’ ആപ്പിളുകളിൽ നിന്നും വോഡ്ക നിർമ്മിച്ചത്. ആണവ വികിരണങ്ങൾ നിലനിൽക്കുന്ന ചെർണ്ണോബിലിൽ നിന്നും ഭക്ഷ്യ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയുമോയെന്ന പരീക്ഷണത്തിലായിരുന്നു ഗവേഷകർ.

ആണവ നിലയത്തിൽ നിന്നും 18 മൈൽ അകലെയുള്ള ഔട്ടർ സോണിൽ കൃഷി ചെയ്ത ആപ്പിളുകളാണ് ഗവേഷകർ ശേഖരിച്ചത്. മനുഷ്യവാസമുള്ള പ്രദേശമാണിത്. 2019 ലാണ് ആദ്യ കുപ്പി മദ്യം നിർമ്മിച്ചത്. ആണവ വികിരണം നിലനിൽക്കുന്ന പ്രദേശത്തു നിന്നുതന്നെയാണ് മദ്യ നിർമ്മാണത്തിനാവശ്യമായ ധാന്യങ്ങളും വെള്ളവും ശേഖരിച്ചത്.

ദുരന്തത്തെത്തുട‍‍ര്‍ന്ന് തകരാറിലായ പ്രദേശത്തെ വീണ്ടെടുക്കുന്നതിനായി വ‍ര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞ‍രുടെ പ്രവര്‍ത്തനങ്ങൾക്ക് ശ്രദ്ധ നേടിക്കൊടുക്കുന്ന എന്ന ലക്ഷ്യത്തോടെയായിരുന്നു മദ്യ നിര്‍മ്മാണം. എന്നാൽ ഗവേഷകരുടെ പ്രതീക്ഷകൾ തെറ്റിച്ച് ഉക്രൈൻ അധികൃതർ മദ്യം പിടിച്ചെടുത്തു.

 

Top