മേയറെ ആയുധധാരികള്‍ തടഞ്ഞുവെച്ച സംഭവം; യുദ്ധക്കുറ്റമായി പരിഗണിക്കുമെന്ന് യുക്രൈന്‍

കീവ്: മെലിറ്റോപോളിലെ മേയറെ ആയുധധാരികള്‍ തടഞ്ഞുവെച്ചത് യുദ്ധക്കുറ്റമാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം. റഷ്യന്‍ സൈന്യത്തിന്റെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും തത്വങ്ങളുടെയും ലംഘനമാണ്. ഫെഡോറോവിനെപ്പോലുള്ള സിവിലിയന്‍ ബന്ദികളെ പിടിക്കുന്നത് ജനീവ കണ്‍വെന്‍ഷനും അധിക പ്രോട്ടോക്കോളുകളും വിലക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

മെലിറ്റോപോള്‍ മേയര്‍ ഇവാന്‍ ഫെഡോറോവിനെ സായുധരായ ആളുകള്‍ നഗരത്തിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ നിന്ന് കൊണ്ടുപോകുന്നത് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ റഷ്യന്‍ പിന്തുണയുള്ള ലുഹാന്‍സ്‌ക് റീജിയണല്‍ പ്രോസിക്യൂട്ടര്‍ ഫെഡോറോവ് തീവ്രവാദ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിലാണെന്നും അവകാശപ്പെട്ടു.

Top