ക്രിമിയയിൽ റഷ്യൻ ക്രൂയിസ് മിസൈലുകൾ തകർത്തതായി യുക്രൈൻ

ക്രിമിയൻ പെനിൻസുലയുടെ വടക്ക് ഭാഗത്തുള്ള ധാൻകോയിൽ ഉണ്ടായ സ്ഫോടത്തിൽ റഷ്യൻ ക്രൂയിസ് മിസൈലുകൾ നശിപ്പിക്കപ്പെട്ടതായി യുക്രൈൻ. റഷ്യൻ കരിങ്കടൽ കപ്പൽ സേനയുടെ ഉപയോഗത്തിനായി റെയിൽ മാർഗം കടത്തുകയായിരുന്ന മിസൈലുകൾക്ക് നേരെ തിങ്കളാഴ്ച വൈകിട്ടാണ് ആക്രമണം നടന്നതെന്ന് സൈനിക രഹസ്യാന്വേഷണ ഏജൻസി അറിയിച്ചു.

ഒന്നിലധികം കലിബർ-കെഎൻ ക്രൂയിസ് മിസൈലുകൾ നശിപ്പിക്കപ്പെട്ടതായി യുക്രൈൻ സൈനിക ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നു. കൂടാതെ മിസൈലുകൾ റെയിൽ വഴിയാണ് കൊണ്ടുപോകുന്നതെന്നും, അന്തർവാഹിനി വിക്ഷേപണത്തിന് ഉദ്ദേശിച്ചുള്ളതാണെന്നും ഇതിൽ പറയുന്നുണ്ട്. സ്ഫോടനം നടന്നതായി സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഉത്തരവാദി യുക്രൈനാണോ, എന്ത് ആയുധമാണ് ഉപയോഗിച്ചതെന്നോ വ്യക്തമായി പറഞ്ഞിട്ടില്ല.

ആക്രമണത്തിന് പിന്നിൽ യുക്രൈനാണെന്ന് സ്ഥിരീകരിച്ചാൽ ക്രിമിയയിലേക്കുള്ള യുക്രൈൻ സൈന്യത്തിന്റെ അപൂർവമായ കടന്നുകയറ്റമായിരിക്കും ഇത്. അതേസമയം ധാൻകോയ് നഗരത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതായി റഷ്യൻ നിയമിത ഗവർണർ പറഞ്ഞു. എന്നാൽ ആക്രമണ ലക്ഷ്യമായി ക്രൂയിസ് മിസൈലുകളെ പരാമർശിച്ചില്ല.

Top