പൗരന്‍മാരില്‍ ആര് ആയുധങ്ങള്‍ ചോദിച്ചാലും നല്‍കും: വ്ലാദിമിര്‍ സെലെന്‍സ്‌കി

കീവ്: യുക്രൈനിയന്‍ പൗരന്‍മാരില്‍ ആര് ആയുധങ്ങള്‍ ചോദിച്ചാലും നല്‍കുമെന്ന് പ്രഖ്യാപിച്ച് യുക്രൈനിയന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി. നാസി ജര്‍മനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രൈനിയന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി ആഞ്ഞടിച്ചു.

ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നില്‍ അടിയറ വയ്ക്കില്ല എന്നും എല്ലാ പൗരന്‍മാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളില്‍ തുടരണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു. പുടിന്റെ യുദ്ധക്കൊതി അവസാനിപ്പിക്കാന്‍ റഷ്യക്കാര്‍ ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെടുന്നു.

50 റഷ്യന്‍ സൈനികരെ വധിച്ചുവെന്നാണ് യുക്രൈന്‍ സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍ 40-ലധികം യുക്രൈന്‍ സൈനികരെ റഷ്യന്‍ സൈന്യം വധിച്ചുവെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

യുക്രൈനില്‍ ഏഴ് പൗരന്‍മാര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. മരിയുപോളില്‍ ഒരാളും ഒഡേസയില്‍ ആറ് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് യുക്രൈന്‍ പൊലീസ് അറിയിക്കുന്നത്.

 

Top