യുക്രെയിനിലെ വെടിനിറുത്തല്‍ അവസാനിപ്പിച്ചു, സൈനിക നീക്കം പുനഃരാരംഭിച്ച് റഷ്യ

ഹാര്‍കീവ്: യുക്രൈന്‍-റഷ്യ യുദ്ധം ശക്തമായി തുടരുന്നു. താത്കാലിക വെടിനിര്‍ത്തല്‍ ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിക്കുന്നതായി രാത്രിയോടെ വ്യക്തമാക്കിയ റഷ്യ-യുദ്ധം പുനഃരാരംഭിച്ചതായും അറിയിച്ചു. വെടിനിറുത്തല്‍ തുടരാന്‍ യുക്രെയ്ന്‍ താത്പര്യം കാണിച്ചില്ലെന്നും റഷ്യ ആരോപിച്ചു.

അതിനിടെ യുക്രെയിന്‍ റഷ്യ മൂന്നാംവട്ട ചര്‍ച്ച തിങ്കളാഴ്ച നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നേരത്തെ, സൈനിക നടപടിയുമായി മുന്നോട്ടുപോകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ യുക്രെയിന് മുന്നറിയിപ്പു നല്‍കിയിരുന്നു. യുക്രെയിന് മുകളില്‍ വ്യോമപാത നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംഘര്‍ഷം വഷളാകും. നിരോധനത്തിന് നീക്കമുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകും. യുക്രെയിനിലെ സൈനിക നടപടി റഷ്യ ഉദ്ദേശിച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും പുടിന്‍ പറഞ്ഞു.

അതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി മോസ്‌കോയിലെത്തി. റഷ്യന്‍ പ്രസിഡന്റ് പുടിനുമായടക്കം ഇസ്രായേല്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തും. യുെ്രെകന്‍ യുദ്ധമടക്കം സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.

Top