യുക്രെയ്‌നിൽ ഹെലികോപ്റ്റർ തകർന്നുവീണു; ആഭ്യന്തരമന്ത്രി ഉൾപ്പടെ 16 മരണം

കീവ്:യുക്രെയ്‌നില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തരമന്ത്രിയുള്‍പ്പടെ 16 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. തലസ്ഥാനനഗരമായ കീവിന് സമീപത്തുള്ള കിന്റര്‍ഗാര്‍ട്ടന് സമീപത്തായിരുന്നു അപകടം.

അപകടത്തില്‍ പതിനാറ് പേര്‍ മരിച്ചതായി പൊലീസ് പറഞ്ഞു. 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്തുപേര്‍ കുട്ടികളാണ്. മരിച്ചവരില്‍ ആഭ്യന്തരമന്ത്രി ഉള്‍പ്പടെ നിരവധി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

Top