റഷ്യയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് യുക്രൈന്‍ സര്‍ക്കാര്‍

കിയെവ് : റഷ്യയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് യുക്രൈന്‍ സര്‍ക്കാര്‍. ഏത് ആക്രമണത്തെയും നേരിടാന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

നാവിക സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് റഷ്യക്ക് മുന്നറിയിപ്പുമായി ഉക്രൈന്‍ രംഗത്തെത്തിയത്.

നാറ്റോ രാജ്യങ്ങളുടെ സഹായം ആവശ്യമാണെന്നും കരിങ്കടലിന് ചുറ്റും അവരുടെ സംരക്ഷണം വേണമെന്നും ഉക്രൈന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

റഷ്യയില്‍ നിന്നുള്ളവര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യുക്രൈന്‍ കഴിഞ്ഞ ദിവസം നിരോധനമേര്‍പ്പെടുത്തിയിരുന്നു. യുക്രൈന്‍ കപ്പല്‍ പിടിച്ചെടുത്ത റഷ്യന്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് നടപടി.

16 വയസിനും 60 വയസിനുമിടയിലുള്ള റഷ്യന്‍ പൌരന്മാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് വിലക്ക്. എന്നാല്‍ മരണാന്തര ചടങ്ങുകളുള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് വിലക്കില്ല.

രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് യുക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറഷന്‍കോയുടെ പ്രഖ്യാപനം.

സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കാരണത്താല്‍ യുക്രൈനിന്റെ മൂന്ന് കപ്പലുകളും, അതിലെ നാവികരെയും റഷ്യ പിടച്ചെടുക്കുകയായിരുന്നു. കപ്പലുകള്‍ വിട്ടുകൊടുക്കണമെന്ന അന്താരാഷ്ട്രാ സമൂഹത്തിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് റഷ്യ.

Top