അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ റഷ്യക്കെതിരേ പരാതി നല്‍കി യുക്രൈന്‍

കീവ്: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ റഷ്യക്കെതിരെ പരാതി നല്‍കി യുക്രൈന്‍. റഷ്യയുടെ സൈനിക നീക്കവും അധിനിവേശവും തടയണമെന്നാവശ്യപ്പെട്ടാണ് ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ യുക്രൈന്‍ പരാതി നല്‍കിയിരിക്കുന്നത്. യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്‌കിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, വീണ്ടും ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ് റഷ്യ. സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രതിനിധി സംഘം ബെലാറസില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘത്തില്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പ്രതിനിധികളുമുണ്ട്. ചര്‍ച്ചയ്ക്കായി പ്രതിനിധികളെ അയച്ചതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

Top