റഷ്യയുടെ 2792 കോടിയോളം രൂപ വിലമതിക്കുന്ന ചാരവിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി യുക്രെയിന്‍

കീവ്: റഷ്യയുടെ 2792 കോടിയോളം രൂപ വിലമതിക്കുന്ന ചാരവിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി യുക്രെയിന്‍. എ 50 എന്ന ചാരവിമാനമാണ് യുക്രെയിന്‍ തകര്‍ത്തത്. റഷ്യക്ക് കനത്ത തിരിച്ചടി. അസോവ് കടലിന് മുകളില്‍ വച്ചാണ് ചാരവിമാനത്തെ തകര്‍ത്തതെന്നാണ് യുക്രൈന്റെ അവകാശവാദം. ദീര്‍ഘ ദൂര റഡാറുകളെ അടക്കം കണ്ടെത്താന്‍ കഴിയുന്ന ചാരവിമാനമാണ് തകര്‍ത്തത്.

എന്നാല്‍ ആക്രമണം നടന്നതായും ചാരവിമാനം തകര്‍ന്നതായും റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല. വിമാനത്തിന് പരിഹരിക്കാന്‍ സാധ്യമാകാത്ത രീതിയില്‍ തകരാറുണ്ടാക്കാന്‍ യുക്രൈന്‍ ആക്രമണത്തിന് സാധിച്ചുവെന്നാണ് യുക്രൈന്‍ എയര്‍ഫോഴ്‌സ് വക്താവ് വിശദമാക്കുന്നത്.

രണ്ട് വര്‍ഷത്തോളമാകുന്ന യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ തെക്ക് കിഴക്കന്‍ മേഖലയില്‍ മുന്നേറ്റം നടത്താനുള്ള യുക്രൈന്‍ ശ്രമത്തിനൊടുവിലാണ് ചാരവിമാനം വീഴ്ത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ വിശദീകരണം അനുസരിച്ച് എ 50 വിഭആഗത്തിലുള്ള ആറ് വിമാനങ്ങളാണ് റഷ്യ നിലവില്‍ ഉപയോഗിക്കുന്നത്. വന്‍ തുക ചെലവിട്ടാണ് അത്യാധുനികമായ സംവിധാനങ്ങളോട് കൂടിയ വിമാനം നിര്‍മ്മിക്കുന്നത്.

Top