റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ യുക്രൈന്‍ ആക്രമണം

കീവ്: റഷ്യയ്ക്ക് നേരെ യുക്രെയ്ന്‍ ആക്രമണം. റൊസ്തോവിലെ റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ യുക്രെയ്ന്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാനായെന്ന് യുക്രെയ്ന്‍ സേന പ്രതികരിച്ചു.

അതേസമയം, യുക്രെയ്ന്‍ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം റഷ്യന്‍ സൈന്യമെത്തി. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഒന്‍പത് കിലോമീറ്റര്‍ അടുത്തെത്തിയതായാണ് റിപ്പോര്‍ട്ട്. യുക്രെയ്ന്‍ സൈന്യം പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആയുധം കൈമാറി.

നേരത്തെ, റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ക്കും യുക്രെയ്ന്‍ സൈന്യം ആയുധം നല്‍കിയിരുന്നു.

 

Top