കോവിഡ് മരണ നിരക്കില്‍ ഇറ്റലിയെ കടത്തിവെട്ടി ബ്രിട്ടന്‍ ; മരണം 29,427 !

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് മൂലം ഉണ്ടായ മരണസംഖ്യ 29,427 ആയി ഉയര്‍ന്നു. ഇതോടെ ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ച രാജ്യമായി ബ്രിട്ടന്‍ മാറി.

1,96243 പേര്‍ക്കാണ് യുകെയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ ഇതുവരെ 29,315 പേരാണ് മരണപ്പെട്ടത്. 2,13,013 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുഎസ്സിലാണ്. യുഎസ്സില്‍ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 71,078 പേര്‍ക്കാണ് ഇവിടെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

അതേസമയം ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 36.6 ലക്ഷം കടന്നു. 2.57 ലക്ഷം പേരാണ് ഇതിനോടകം മരണപ്പെട്ടത്.

Top