നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ കോടതി വീണ്ടും തള്ളി

ലണ്ടന്‍ : വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ കോടതി വീണ്ടും തള്ളി. വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രറ്റ് കോടതിയിലെ ചീഫ് മജിസ്‌ട്രേറ്റ് എമ്മ അര്‍ബുത്‌നോട്ട് ആണ് ജാമ്യാപേക്ഷ തള്ളിയത്.

നാലു ലക്ഷം പൗണ്ട് ജാമ്യത്തുകയും അടുത്ത ബന്ധുവിനെ വീട്ടുതടങ്കലില്‍ വയ്ക്കുന്നതുള്‍പ്പെടെയുള്ള ജാമ്യ വ്യവസ്ഥകള്‍ പാലിക്കാമെന്ന ഉറപ്പു നല്‍കുന്ന അപേക്ഷയാണ് മോദിക്കു വേണ്ടി നല്‍കിയത്.

കഴിഞ്ഞ മൂന്ന് തവണയും കോടതി നീരവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പണം തട്ടിച്ചു നാടുവിട്ട ശേഷം അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദി ഇപ്പോള്‍ ലണ്ടനില്‍ തടവില്‍ കഴിയുകയാണ്.

മാര്‍ച്ച് 19നാണ് നീരവ് ലണ്ടനില്‍ അറസ്റ്റിലായത്. നീരവ്‌മോദിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

Top