യുകെയില്‍ രണ്ടു പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു ! ഭീതിയില്‍ ലോകം

ലണ്ടന്‍: രാജ്യത്തെ ആദ്യ രണ്ട് ഒമൈക്രോണ്‍ കേസുകള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നാണെന്ന് ബ്രിട്ടന്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, ദക്ഷിണാഫ്രിക്കയില്‍നിന്ന് നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ വിമാനം ഇറങ്ങിയ 61 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇവരെ വിമാനത്താവളത്തിനു സമീപം ക്വാറന്റീനിലാക്കി. ഇവരില്‍ ഒമൈക്രോണ്‍ വകഭേദം ഉണ്ടോയെന്നു കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

മനുഷ്യരിലെ രോഗ പ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിനു കഴിയുമെന്നാണു വിലയിരുത്തല്‍.

Top