ആനുകൂല്യങ്ങള്‍ ഇല്ല ; ബ്രിട്ടനില്‍ ദാരിദ്രത്തില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്

ബ്രിട്ടന്‍ : ബ്രിട്ടനില്‍ ദാരിദ്രത്തില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്. സാധാരണക്കാരുടെ കുടുംബങ്ങളില്‍ ആനുകൂല്യങ്ങള്‍ വെട്ടികുറച്ചതാണ് ദാരിദ്രം വര്‍ധിക്കാന്‍ കാരണമെന്ന് പഠനം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലുള്ള മാറ്റം ഗവണ്‍മെന്റിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്.

2011 ലെ ഔദ്യോഗിക കണക്കുകളനുസരിച്ച് ശിശു ദാരിദ്രനിരക്ക് രണ്ടിരട്ടി വേഗത്തിലാണ് വളരുന്നത്. എല്ലാ ആനുകൂല്യങ്ങളും ലഭ്യമായാലും സര്‍വ്വേയിലുള്ള 25 ശതമാനം കുട്ടികളും ദാരിദ്രത്തിലാണ് ജീവിക്കുന്നത്. ഔദ്യോഗികമായി അല്ലെങ്കിലും 30 ശതമാനം കുട്ടികളെങ്കിലും ദാരിദ്രത്തില്‍ കഴിയുന്നവരാണ്.

വരും വര്‍ഷങ്ങളില്‍ ദരിദ്രരായ കുട്ടികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ദ്ധിച്ച ജീവിത ചിലവ്,ആനുകൂല്യങ്ങളിലെ കുറവ്,രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി തുടങ്ങീ ഒട്ടേറെ കാരണങ്ങളാണ് കുട്ടികള്‍ ദാരിദ്ര അവസ്ഥയിലേക്ക് മാറുന്നത്.

കുട്ടികളുടെ സംരക്ഷണത്തിനും ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനുമായി ഗവണ്മെന്റ് ഒട്ടേറെ പദ്ധതികള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാല്‍ ഇവയ്‌ക്കൊന്നും വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ ജീവിത ചിലവില്‍ മാറ്റം വരുത്താനോ സാധിക്കില്ല.

Top