ക്രിസ്മസ് ഓഫറില്‍ മദ്യത്തിന് 44% ഓഫര്‍ പ്രഖ്യാപിച്ച് യുകെ ആമസോണ്‍

ലണ്ടന്‍: ക്രിസ്മസ് പ്രമാണിച്ച് ആമസോണ്‍ യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ വലിയ വിലക്കുറവിലാണ് ഓണ്‍ലൈനില്‍ മദ്യം ലഭിക്കുന്നത് .

യുകെ ആമസോണ്‍ 44 ശതമാനം വരെയാണ് മദ്യത്തിന് ഓഫര്‍ ലഭിക്കുന്നത്. ഈ ഓഫറുകള്‍ക്ക് യുകെയില്‍ വലിയ ഡിമാന്റ് തന്നെയാണ്. മാത്രമല്ല മദ്യ ഗിഫ്റ്റ് പാക്കറ്റുകള്‍ക്കും വലിയ വിലക്കുറവിലാണ് ഇവിടെ ലഭിക്കുന്നത്. യുകെ ആമസോണ്‍ സൈറ്റില്‍ ബിയര്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് എന്ന് ടൈപ്പ് ചെയ്താല്‍ മദ്യവില്‍പ്പനയുടെ മൊത്തം വിവരങ്ങളും ലഭ്യക്കുന്നതായിരിക്കും.

പ്രീമിയം ബ്രാന്‍ഡുകള്‍ക്കും നല്ല വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഓഫറുകള്‍ ഡിസംബര്‍ 22 ആം തിയ്യതിയാണ് അവസാനിക്കുന്നത്. 200 ല്‍ അധികം ഉല്‍പന്നങ്ങള്‍ക്കാണ് ആമസോണ്‍ യുകെ ഓഫര്‍ പ്രഖ്യാപിച്ചത്.

Top