ഗുജറാത്ത് കലാപം: അന്ന് മുഖ്യമന്ത്രി ആയിരുന്ന മോഡിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവച്ചു മുൻ സി.ബി.ഐ ഡയറക്ടർ

ഗുജറാത്ത് കലാപമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായ മുൻ സി.ബി. ഐ ഡയറക്ടർ ആർ.കെ രാഘവന്റെ ആത്മകഥ. ഇതിലെ മോദിയുമായി ബന്ധപ്പെട്ട ഭാഗമാണ് ഇപ്പോൾ  ചർച്ചയാകുന്നത്. 2002 ൽ ഗുജറാത്ത്‌ കലാപം നടക്കുന്ന സമയം ഗുജറാത്ത്‌ മുഖ്യ മന്ത്രി ആയിരുന്നു മോഡി. കലാപമായി ബന്ധപ്പെട്ട് മോഡിയെ അന്ന് ചോദ്യം ചെയ്യാലിനായി വിളിച്ചപ്പോൾ ഏതാണ്ട് ഒൻപത് മണിക്കൂറോളം മോഡി ചോദ്യം ചെയ്യലിന് വേണ്ടി സഹകരിച്ചു എന്നും, ചായയും ഭക്ഷണവും നിരസിച്ച അദ്ദേഹം വെള്ളം മാത്രം കുടിച്ചാണ് ഈ ഒൻപത് മണിക്കൂർ പ്രേത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിൽ ഇരുന്നത് എന്നും രാഘവന്റെ ആത്മകഥയിൽ പറയുന്നു.

ഒപ്പം ആ കേസിൽ മോദിക്കെതിരെ കുറ്റകാരൻ ആണെന്ന് പറയാൻ കഴിയുന്ന തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല, അതിൽ അന്ന് തങ്ങൾ നിരാശർ ആയിരുന്നു എന്നും രാഘവൻ പറയുന്നു. എന്നാൽ താൻ മോഡിക്ക് അനുകൂലമായ റിപ്പോർട്ട്‌ നൽകി എന്ന പേരിൽ തനിക് മോഡിയുടെ രാഷ്ട്രീയ എതിരാളികളിൽ നിന്നും പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും അദ്ദേഹം തന്റെ ബുക്കിൽ പറയുന്നു. കുടിക്കാനുള്ള വെള്ളം മോഡി തന്നെ കൊണ്ട് വന്നിരുന്നു. ചോദ്യം ചെയ്യലിൽ ഉടനീളം മോഡി ശാന്തനായി തന്നെ ആയിരുന്നു എന്നും രാഘവൻ പറയുന്നു.

Top