ചൈന വംശഹത്യ നടത്തിയെന്ന് കണ്ടെത്തല്‍

ബെയ്ജിങ്ങ്: ഏറെ വര്‍ഷങ്ങളായി ചൈനയില്‍ ഉയിഗര്‍ മുസ്ലീങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന വംശഹത്യയുടെ ചുരുള്‍ അഴിയുന്നു. തെളിവുകള്‍ സഹിതം വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് യുഎസ് തിങ്ക്ടാങ്ക്. വംശഹത്യയ്ക്കെതിരായ ഐക്യരാഷ്ട്രസഭയുടെ ഉടമ്പടി ചൈന ലംഘിച്ചുവെന്നും ഇതിന്റെ തെളിവ് കണ്ടെത്തിയതായും തിങ്ക് ടാങ്ക് അവകാശപ്പെടുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് 2014 ല്‍ സിന്‍ജിയാങ്ങില്‍ ”ഭീകരതയ്ക്കെതിരായ ജനങ്ങളുടെ യുദ്ധം” എന്ന പേരില്‍ പോരാട്ടം ആരംഭിക്കുകയും ഇതിലൂടെ ഉയിഗര്‍ മുസ്ലീങ്ങളെ നശിപ്പിക്കാനുള്ള ശ്രമം നടത്തിയതായും സംഘടന വെളിപ്പെടുത്തുന്നു. ചൊവ്വാഴ്ചയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. മനസ്സ് മടുപ്പിക്കുന്ന ക്രൂരകൃത്യങ്ങളാണ് ചൈനീസ് ഭരണകൂടം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നത്.

1948 ലെ വംശഹത്യ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള രേഖയെ അടിസ്ഥാനമാക്കി ചൈന ഉയിഗറുകളോടുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള ആദ്യത്തെ സ്വതന്ത്ര വിശകലനമാണെന്ന് ഇത് എന്നാണ് സംഘടന അവകാശപ്പെടുന്നത്. 30 ലധികം വിദഗ്ധരാണ് ഇത് പരിശോധിച്ചിരിക്കുന്നത്. ചൈനീസ് സര്‍ക്കാര്‍ ആശയവിനിമയങ്ങള്‍ ഉള്‍പ്പടെ അവര്‍ക്ക് ലഭിക്കാവുന്ന എല്ലാ തെളിവുകളും പരിശോധിക്കുകയും അതിന് പുറമെ സാക്ഷി മൊഴികളും സാറ്റലൈറ്റ് ഇമേജറിയുടെ വിശകലനം നടത്തുകയും എല്ലാ തെളിവുകളും ചേര്‍ത്താണ് ചൈന വംശഹത്യ നടത്തുന്നുവെന്ന് കണ്ടെത്തുകയും ചെയ്തത്.

ഈ സമുദായത്തില്‍പെട്ട ആളുകളെ പൂര്‍ണമായും നശിപ്പിക്കുന്ന പദ്ധതികളാണ് ചൈനീസ് ഭരണകൂടം ആസൂത്രണം ചെയ്തിരുന്നത്. അതില്‍ ആളുകളെ കൂട്ടത്തോടെ തടവിലാക്കല്‍, ഉയിഗര്‍ നേതാക്കളെ കൊലപ്പെടുത്തുക, നിര്‍ബന്ധിത വന്ധ്യംകരണം, കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് വേര്‍പെടുത്തുക, തുര്‍ക്കി മുസ്ലിം സംഘത്തിന്റെ സ്വത്വം നശിപ്പിക്കുക, പള്ളികളും മറ്റ് പുണ്യസ്ഥലങ്ങളും തകര്‍ക്കുക തുടങ്ങിയ പദ്ധതികളാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ ചെയ്തുകൊണ്ടിരുന്നത്.

Top