രാജ്യത്ത് പ്രവൃത്തിക്കുന്ന 20 സര്‍വകലാശാലകള്‍ വ്യാജമെന്ന് യുജിസി

ന്യൂഡല്‍ഹി : രാജ്യത്തെ 20 സര്‍വകലാശാലകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി, യുപി എന്നി സംസ്ഥാനങ്ങളാണ് സര്‍വകലാശാല വ്യാജന്‍മാരില്‍ മുന്‍പന്തിയില്‍ നില്‍കുന്ന0ത്. ഇവ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തുവന്നത് .യുജിസി ആണ് പട്ടിക പുറത്തുവിട്ടത്.

ഈ സര്‍വകലാശാലകള്‍ക്ക് വിദ്യാര്‍ഥികള്‍ക്കായി ഒരു തരത്തിലും ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലും യോഗ്യതയില്ലെന്നും യുജിസി വ്യക്തമാക്കി. യുജിസി മാനദണ്ഡങ്ങളില്‍ നിന്നും വിരുദ്ധമായി ബിരുദങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇവയെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയത്.

‘ഇത്തരം സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിന് ഉപകരിക്കാത്തതും ജോലി ലഭിക്കുന്നതിന് യാതൊരു വിധത്തിലും ഗുണം ചെയ്യാത്തതുമാണ്. ഇവയ്ക്ക് ഡിഗ്രി നല്‍കാനുള്ള യാതൊരവകാശവുമില്ല’ – യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.

Top