യുജിസി നെറ്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും

ഡൽഹി: യുജിസി നെറ്റ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. 12 ലക്ഷം പേരാണ് യുജിസി നെറ്റ് 2022ൽ പരീക്ഷ എഴുതിയത്.

ugcnet.nta.nic.in , nta.ac.in എന്നീ വെബ്‌സൈറ്റുകൾ വഴി ഫലം അറിയാം. യുജിസി നെറ്റ് ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റ് ആയ ugcnet.nta.nic.in ആണ് ഫലം അറിയാൻ സന്ദർശിക്കേണ്ടത്. വെബ് പേജിലെ “UGC NET December 2021 and June 2022” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡോ ജനന തീയതിയോ നൽകുക. അവസാനമായി, UGC NET 2022 സ്കോർ കാർഡ് കാണുന്നതിന് Sumbit ബട്ടണിൽ ക്ലിക്കുചെയ്യുക

നാല് ഘട്ടങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്. 2021 ഡിസംബർ, ഈ വർഷം ജൂൺ എന്നീ മാസങ്ങളിലായി നടക്കേണ്ടിയിരുന്ന പരീക്ഷ ജൂലൈ, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായാണ് നടത്തിയത്.

Top