യുജിസി പരീക്ഷകള്‍ സെപ്റ്റംബര്‍ 31നകം നടത്താമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അവസാനവര്‍ഷ യുജിസി പരീക്ഷകള്‍ സെപ്റ്റംബര്‍ 31-നകം നടത്തണമെന്ന നിര്‍ദേശം ശരിവച്ച് സുപ്രീം കോടതി. സെപ്റ്റംബര്‍ 31നകം പരീക്ഷകള്‍ പൂര്‍ത്തിയാക്കാം. യുജിസി തീരുമാനം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

യുജിസി പരീക്ഷകള്‍ നടത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ യുജിസി തീരുമാനം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും പരീക്ഷ മാറ്റിവയ്ക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ അനുമതി തേടണമെന്നും കോടതി വ്യക്തമാക്കി.

പരീക്ഷ നടത്താതെ ഡിഗ്രി നല്‍കാന്‍ സര്‍വകലാശാലകള്‍ക്ക് തീരുമാനമെടുക്കാനാവില്ലെന്ന് യുജിസി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top