പ്രാദേശിക ഭാഷകളിൽ പാഠ പുസ്തകങ്ങൾ തയ്യാറാക്കാൻ പ്രത്യേക സമിതി രുപീകരിച്ച് യുജിസി

ഡൽഹി: കൊമേഴ്സ്, ഹ്യുമാനിറ്റീസ്, സയൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളുടെ ബിരുദ-ബിരുദാനന്തര പാഠപുസ്തകങ്ങൾ പ്രാദേശിക ഭാഷകളിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേകസമിതി രൂപവത്കരിച്ച് യു.ജി.സി.

വിവർത്തനത്തെക്കുറിച്ച് ചർച്ചചെയ്യാൻ സ്‌പ്രിംഗ്ളർ നേച്ചർ, ടെയ്‍ലർ ആൻഡ് ഫ്രാൻസിസ്, കേംബ്രിജ് യൂണിവേഴ്സിറ്റി പ്രസ് ഇന്ത്യ, സെംഗേജ് ഇന്ത്യ, മക്ഗ്രോ-ഹിൽ ഇന്ത്യ തുടങ്ങിയ പ്രസാധക പ്രതിനിധികളുമായി യു.ജി.സി. ചെയർമാൻ എം. ജഗദീഷ്‌കുമാർ കൂടിക്കാഴ്ച നടത്തി. വിവർത്തനം ചെയ്യാൻ സാധിക്കുന്ന പുസ്തകങ്ങളുടെ പട്ടിക പ്രസാധകർ തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകളിലും കോളേജുകളിലും നിലവിൽ ഉപയോഗിക്കുന്ന പുസ്തകങ്ങളുടെ പട്ടിക പുതുതായി രൂപവത്കരിച്ച സമിതിയും തയ്യാറാക്കും. ഇരു പട്ടികകളും പരിഗണിച്ചാണ് അന്തിമപ്പട്ടിക തയ്യാറാക്കുക.

ബിരുദ പാഠപുസ്തകങ്ങൾ മലയാളം, മറാഠി, ഗുജറാത്തി, ഒഡിയ, ബംഗാളി, അസമീസ്, പഞ്ചാബി, ഹിന്ദി, ഉറുദു, തെലുഗു, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ പരിഭാഷപ്പെടുത്താൻ യു.ജി.സി. ആവശ്യപ്പെട്ടിട്ടുണ്ട്.

Top