ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും നികുതി ഏര്‍പ്പെടുത്തി ഉഗാണ്ട സര്‍ക്കാര്‍

facebook, Whatsapp

ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, വൈബര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉഗാണ്ട സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയിലൂടെ സമൂഹത്തില്‍ ഗോസിപ്പുകള്‍ വര്‍ധിക്കുന്ന കാരണത്താലാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയ ഗോസിപ്പുകളെ പിന്തുണയ്ക്കുന്നു എന്ന കാരണത്താല്‍ പ്രസിഡന്റ് യൊവേരി മുസവേനിയാണ് നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങിയത്. പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച് നിയമം പാസാക്കുകയും ജൂലൈ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്യും.

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് ജനങ്ങള്‍ ദിനംപ്രതി 200 ഷില്ലിംഗ് (0.5 ഡോളര്‍) നികുതി അടയ്ക്കണം. എന്നാല്‍ നികുതി ഈടാക്കല്‍ എങ്ങനെയാണ് പ്രാവര്‍ത്തികമാക്കുക എന്ന് വ്യക്തമല്ല.

Top