നെയ്മര്‍ പുറത്ത്; യുവേഫയുടെ 2018 ലെ ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചു

2018 ലെ ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ച് യുവേഫ. സ്പാനിഷ് ആധിപത്യം നിറഞ്ഞു നില്‍ക്കുന്ന പുരസ്‌കാര പട്ടികയില്‍ റയല്‍ മാഡ്രിഡിന്റെ 4ഉം, ബാഴ്‌സലോണയുടെ 2ഉം കളിക്കാര്‍ ഇടം നേടി. ചെല്‍സിയില്‍ നിന്ന് 2 ഉം ലിവര്‍പൂള്‍, യുവന്റസ്, പി എസ് ജി എന്നുവരില്‍ നിന്ന് ഓരോ കളിക്കാരും ഇടം നേടി പുരസ്‌കാരത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

എന്നാല്‍ സൂപ്പര്‍ താരം നെയ്മര്‍, മുഹമ്മദ് സലാഹ്, കെവിന്‍ ഡു ബ്രെയ്‌നെ എന്നിവര്‍ പുരസ്‌കാരത്തിനര്‍ഹരായില്ല.

ഗോളി ആന്ദ്രെ ടെര്‍ സ്റ്റേഗന്‍

പ്രതിരോധം റാമോസ്, വരാന്‍, വാന്‍ ഡേയ്ക്, മാര്‍സെലോ

മധ്യനിര മോഡ്രിക്, കാന്റെ, ഹസാര്‍ഡ്

ആക്രമണ നിര റൊണാള്‍ഡോ, മെസ്സി, എംബപ്പേ

Top