യൂറോപ്പാ ലീഗ്; പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദ മത്സരങ്ങള്‍ക്കൊരുങ്ങി താരങ്ങള്‍

ബ്രുഗ്: യൂറോപ്പാ ലീഗ് ഫുട്‌ബോളിലെ നോക്കൗട്ട് പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങും. പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദ മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുക. ഇന്ന് കളത്തിലിറങ്ങുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്സനല്‍, അയാക്സ് ടീമുകളാണ്.

എവേ മത്സരത്തില്‍ യുണൈറ്റഡ് ബെല്‍ജിയം ക്ലബ്ബായ ബ്രുഗിനെ ആണ് നേരിടുക. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം ആരംഭിക്കുന്നത്. ഒളിംപിയാക്കോസ് ആണ് ആഴ്സനലിന്റെ എതിരാളികള്‍. ലുഡോഗോറെറ്റ്‌സിനെ നേരിടുക ഇന്റര്‍മിലാന്‍ ആയിരിക്കും. എന്നാല്‍ അയാക്സിന്റെ എതിരാളികള്‍ ഗെറ്റാഫെ ആയിരിക്കും.

Top