കൊറോണ; യൂറോ കപ്പ് മാറ്റിവെക്കണോ എന്ന കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കും

സൂറിച്ച്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ യൂറോ കപ്പ് മാറ്റിവെക്കണോ എന്ന കാര്യത്തില്‍ യുവേഫ ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ട്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാകും ഇത് സംബന്ധിച്ചുള്ള യോഗം നടക്കുക. അതോടൊപ്പം തന്നെ യൂറോപ്യന്‍ ഫുട്‌ബോളിലെ എല്ലാ മത്സരങ്ങളുടെ ഭാവിയെ പറ്റിയും അന്ന് ചര്‍ച്ച ചെയ്യുന്നതായിരിക്കും.

യൂറോ കപ്പ് നടക്കേണ്ടത് ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ്. എന്നാല്‍ യുവേഫ പദ്ധതിയിടുന്നത് ടൂര്‍ണമെന്റ് ഡിസംബറിലേക്കോ അടുത്ത വര്‍ഷത്തേക്കോ(2021) മാറ്റിവെക്കാനാണെന്നാണ് വിവരം. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്‌.

ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ 55 അംഗ രാജ്യങ്ങളെയും എല്ലാ യൂറോപ്യന്‍ ക്ലബ് അസോസിയേഷനുകളെയും വിവിധ ലീഗുകളെയും കളിക്കാരുടെ സംഘടനാ പ്രതിനിധികളെയും യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്.

Top