വിവാദ ഗോള്‍ ആഘോഷം; റൊണാള്‍ഡോ കുറ്റക്കാരനെന്ന് യുവേഫ, പിഴ ചുമത്തി

ronaldo

റോം: ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ വിവാദ ഗോള്‍ ആഘോഷം നടത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെരുമാറ്റച്ചട്ടം ലംഘിച്ചതായി യുവേഫ. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് റൊണാള്‍ഡോയ്‌ക്കെതിരേ നടപടിയുണ്ടാകുമെന്ന് യുവേഫ അറിയിച്ചു.

കഴിഞ്ഞയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റ യുവന്റസ് രണ്ടാം പാദത്തില്‍ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വിജയിച്ച് ക്വാര്‍ട്ടറില്‍ കടന്നിരുന്നു. ഹാട്രിക്ക് തികച്ച ശേഷം സൈഡ്‌ലൈനിനടുത്ത് വെച്ച് കാണികള്‍ക്കു നേരെ റൊണാള്‍ഡോ കാണിച്ച മോശം ആംഗ്യമാണ് വിവാദമായത്.

പിഴയോ മത്സര വിലക്കോ ലഭിക്കാവുന്ന കുറ്റമാണ് റൊണാള്‍ഡോയ്‌ക്കെതിരേ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം റൊണാള്‍ഡോയ്ക്ക് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് യുവെന്റസ് ആരാധകര്‍. ഏപ്രില്‍ 11നാണ് അയാക്‌സുമായുള്ള യുവെന്റസിന്റെ ആദ്യ പാദ മത്സരം.

യുവന്റസിനെതിരായ ആദ്യ പാദ മത്സരത്തില്‍ അത്‌ലറ്റിക്കോ 20ന് വിജയിച്ചപ്പോള്‍, സീമിയോണി സമാനമായി ആഹ്ലാദ പ്രകടനം നടത്തുകയും അച്ചടക്ക നടപടി നേരിടുകയും ചെയ്തിരുന്നു. സിമിയോണിക്ക് 20,000 യൂറോ (17,000 പൗണ്ട്) പിഴ ചുമത്തിയിരുന്നു

Top