യുവേഫയുടെ മികച്ച താരത്തെ കണ്ടത്താനുള്ള അവസാന പട്ടിക പുറത്തുവിട്ടു. മൂന്ന് താരങ്ങളാണ് അവസാന പട്ടികയില്‍ ഇടം നേടിയത്. ലൂക്കാ മോഡ്രിച്ച് (റയല്‍ മാഡ്രിഡ്),മുഹമ്മദ് സലാ (ലിവര്‍പൂള്‍),ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (യുവന്റസ്) എന്നിവരാണ് അവസാന നോമിനേഷനില്‍ ഇടംപിടിച്ചിട്ടുള്ളത്.
ഈ മാസം 30ന് മൊണോക്കോയില്‍ നടക്കുന്ന ചടങ്ങളില്‍ 2017-18 സീസണിലെ യൂറോപ്പിലെ മികച്ച താരത്തെ പ്രഖ്യാപിക്കും. യൂറോപ്പ്യന്‍ സ്‌പോര്‍ട്‌സ് മീഡിയ തെരഞ്ഞെടുത്ത 55 മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ ക്ലബ്ബുകളുടെ 80 പരിശീലകര്‍ എന്നിവര്‍ ചേര്‍ന്നാണ് അവസാന പട്ടികയിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തത്.
അത്‌ലറ്റികോ മഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന്‍ നാലാം സ്ഥാനത്തെത്തിയപ്പോള്‍ ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി അഞ്ചാം സ്ഥാനത്തും എത്തി. ലോകകപ്പില്‍ ക്രൊയേഷ്യയുടെ മികച്ച താരമായ ലൂക്കാ മോഡ്രിച്ച് തന്നെയാണ് അവസാന മൂന്നംഗ പട്ടികയിലും മുമ്പില്‍.