ഹാന്‍സി ഫ്‌ലിക്; യുവേഫയുടെ മികച്ച പരിശീലകന്‍

യുവേഫയുടെ മികച്ച പരിശീലകനായി ബയേണിന്റെ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക് തിരഞ്ഞെടുക്കപ്പെട്ടു.
ലെപ്‌സിഗ് പരിശീലകന്‍ ജൂലിയന്‍ നൈഗല്‍സ്മാനും ലിവര്‍പൂള്‍ ബോസ് ജര്‍ഗന്‍ ക്ലോപ്പുമായിരുന്നു ഈ സീസണിലെ മികച്ച പരിശീലകന്മാരുടെ പട്ടികയില്‍ ഹാന്‍സി ഫ്‌ലികിന്റെ എതിരാളികളായിട്ടുണ്ടായിരുന്നത്.

ബയേണ്‍ മ്യൂണിക്കിന് ആറാം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തതിനായിരുന്നു ഹാന്‍സി ഫ്‌ലികായിരുന്നു ഈ അവാര്‍ഡ് സ്വന്തമാക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗ്, ബുണ്ടസ് ലീഗ, ജര്‍മ്മന്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ജര്‍മ്മന്‍ സൂപ്പര്‍ കപ്പ് എന്നിങ്ങനെ അഞ്ച് കിരീടങ്ങളാണ് ബയേണ്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബയേണിന്റെ പരിശീലകനായി ഹാന്‍സി ഫ്‌ലിക് ചുമതലയേറ്റെടുത്തതിന് ശേഷം കിരീടങ്ങളുടെ ഒഴുക്കായിരുന്നു ബവേറിയയിലേക്ക്.

Top