യുവേഫ നാഷന്‍സ് ലീഗില്‍ ഇറ്റലിയെ തോല്‍പ്പിച്ച്‌ പോര്‍ച്ചുലിന് ജയം

റോം: യുവേഫ നാഷന്‍സ് ലീഗില്‍ പോര്‍ച്ചുലിന് ജയം. പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഇറ്റലിയെ തോല്‍പ്പിച്ചു. 48-ാം മിനിറ്റില്‍ ആന്ദ്രേ സില്‍വിയയാണ് പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്.

പോളണ്ടിനെതിരെ സമനില വഴങ്ങിയ ടീമില്‍ ഒന്‍പത് മാറ്റങ്ങളുമായാണ് ഇറ്റലി ഇറങ്ങിയത്. പക്ഷെ പോര്‍ച്ചുഗലിന്റെ കുതിപ്പിന് തടയിടാന്‍ ഇറ്റലിയ്ക്ക് സാധിച്ചില്ല.

ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്താന്‍ സാധിക്കാതിരുന്ന ഇറ്റലിക്ക് നിരാശ വര്‍ധിപ്പിക്കുന്നതാണ് ഈ പരാജയവും. ജയത്തോടെ ലീഗ് എ ഗ്രൂപ്പ് മൂന്നില്‍ പോര്‍ച്ചുഗല്‍ ഒന്നാമതെത്തി. ഒരു പോയിന്റുമായി പോളണ്ടും ഇറ്റലിയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

Top