യുവേഫ നാഷന്‍സ് ലീഗില്‍ ബെല്‍ജിയം, നെതര്‍ലാന്‍റ്, ഇറ്റലി, തുര്‍ക്കി ടീമുകള്‍ക്ക് ജയം

ഹെവർലി :യുവേഫ നാഷന്‍സ് ലീഗില്‍ ബെല്‍ജിയം, നെതര്‍ലാന്‍റ്, ഇറ്റലി, തുര്‍ക്കി ടീമുകള്‍ക്ക് ജയം. ഗ്രൂപ്പ് രണ്ടിലെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ബെല്‍ജിയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ത്രീ ലയണ്‍സിനെ ബെല്‍ജിയം തോല്‍പ്പിച്ചത്. 10ാം മിനുട്ടില്‍ത്തന്നെ ബെല്‍ജിയം സ്‌കോര്‍ബോര്‍ഡ് തുറന്നു. ബെല്‍ജിയത്തിനായി യൂറി ടെയ്‍ല്മാന്‍സ് , ഡ്രൈസ് മെര്‍ട്ടെന്‍സ് എന്നിവര്‍ ലക്ഷ്യം കണ്ടു.

ബോസ്നിയയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് നെതര്‍ലാന്‍റ് പരാജയപ്പെടുത്തിയത്. നെതര്‍ലാന്‍റിനായി ജ്യോര്‍ജിന്യോ വിജ്നാല്‍ഡം ഇരട്ടഗോള്‍ നേടി. ഗ്രൂപ്പ് ഒന്നില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റലിയും പരാജയപ്പെടുത്തി. ലെവന്‍ഡോസ്‌കിയെ ആയുധമാക്കി 4-2-3-1 ഫോര്‍മേഷനില്‍ പോളണ്ട് ഇറങ്ങിയപ്പോള്‍ 4-3-3 ഫോര്‍മേഷനിലിറങ്ങിയാണ് ഇറ്റലി വിജയം സ്വന്തമാക്കിയത്. 27ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ജോര്‍ജിഞ്ഞോ ഇറ്റലിയെ മുന്നിലെത്തിച്ചു. അഞ്ച് മത്സരത്തില്‍ നിന്ന് 9 പോയിന്റുള്ള ഇറ്റലി ഗ്രൂപ്പ് 1ല്‍ മുന്നിലാണ്.

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തുര്‍ക്കി റഷ്യയെ പരാജയപ്പെടുത്തി. ഡെന്മാര്‍ക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐസ്‍ലാന്‍ഡിനെയും ചെക്ക് റിപ്പബ്ലിക്ക് എതിരില്ലാത്ത ഒരു ഗോളിന് ഇസ്രായേലിനെയും പരാജയപ്പെടുത്തി ഹംഗറി- സെര്‍ബിയ മത്സരം സമനിലയില്‍ കലാശിച്ചു.

Top