യുവേഫ നാഷന്‍സ് ലീഗ്; ജര്‍മ്മനിക്ക് വീണ്ടും തോല്‍വി

പാരീസ്: യുവേഫ നാഷന്‍സ് ലീഗ് ഫുട്ബോളില്‍ കഴിഞ്ഞ ദിവസം നടന്ന ക്ലാസിക് പോരാട്ടത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനോട് ജര്‍മനി തോല്‍വി സമ്മതിച്ചു. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് രണ്ടു ഗോളുകള്‍ വഴങ്ങി ജര്‍മനി തോല്‍വി ഏറ്റുവാങ്ങിയത്.

14ാം മിനിറ്റില്‍ ടോണി ക്രൂസാണ് ജര്‍മനിയുടെ അക്കൗണ്ട് തുറന്നത്. രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച ഫ്രാന്‍സ് 62ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാനിലൂടെ സമനില ഗോള്‍ പിടിച്ചുവാങ്ങി. ഫൈനല്‍ വിസിലിന് 10 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പെനല്‍റ്റിയിലൂടെ ഗ്രീസ്മാന്റെ ടീമിന്റെ വിജയഗോളും കണ്ടെത്തുകയായിരുന്നു. നാഷന്‍സ് ലീഗില്‍ മൂന്നു മല്‍സരങ്ങളില്‍ കളിച്ച ജര്‍മനിക്കു ഒന്നില്‍പ്പോലും ജയിക്കാനായിട്ടില്ല. രണ്ടു കളികളില്‍ തോല്‍വിയേറ്റുവാങ്ങിയ ജര്‍മനി ഒന്നില്‍ സമനിലയും വഴങ്ങുകയായിരുന്നു.

Top