യുവേഫ ഫാന്‍സ് ടീം ഓഫ് ദി ഇയറില്‍ ഇടം പിടിച്ച് മെസ്സിയും റൊണാള്‍ഡോയും

മാഡ്രിഡ്: യുവേഫ ഫാന്‍സ് ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ ബാഴ്സലോണ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിയും യുവന്റസ് സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ടീമില്‍ ഇടം പിടിച്ചത്. എന്നാല്‍ ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിന് ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ല.

ലിവര്‍പൂളിന്റെ സാദിയോ മാനെ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. അറ്റാക്കിങ് നിരയില്‍ ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ഇടം പിടിച്ചു. ആരാധകരുടെ ടീമിന്റെ ഗോളി ലിവര്‍പൂളിന്റെ ബ്രസീല്‍ ഗോളി അലിസണ്‍ ബെക്കറാണ്.

പ്രതിരോധ നിരയില്‍ ട്രന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്, മാത്തീസ് ഡി ലൈറ്റ്, വാന്‍ ഡെക്ക്സആന്‍ഡി റോബര്‍ട്ട്സണ്‍ എന്നിവരും മധ്യനിരയില്‍ ഫ്രാങ്കി ഡി ജോങ്ക്, കെവിന്‍ ഡി ബ്രൂയിന്‍ എന്നിവര്‍ക്കുമാണ് സ്ഥാനം.

Top