UEFA European Championship google new doodle

വാഷിങ്ടണ്‍ : ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി കോപ്പ അമേരിക്കാ ഫുട്‌ബോളിന് പിന്നാലെ യൂറോ കപ്പ് മാമാങ്കത്തിന് ഇന്ന് തുടക്കം. യൂറോ കപ്പ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഗുഗിളും.

ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ യൂറോ കപ്പ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രണ്ട് ഡൂഡിലുകളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. ആനിമേറ്റഡ് ഡൂഡിലുകളാണ് ഒരുക്കിയിരിക്കുന്നത്.

ഒന്നാമത്തെ ഡൂഡിലില്‍ ഈഫല്‍ ടവര്‍ ഫുട്‌ബോളിന്റെ തന്ത്രങ്ങള്‍ കളിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാമത്തേതില്‍ സൂര്യനോടെപ്പം ഉയര്‍ന്നുവരുന്ന പൂവന്‍കോഴിയേയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ചുവപ്പും, വെള്ളയും നീലയും കളറുള്ള പൂവന്‍കോഴിയെയാണ് ഡൂഡിലില്‍ ഉപയോഗിച്ചിരിക്കുന്നത്.യൂറോകപ്പ് വിളമ്പരം ചെയ്യുന്ന രീതിയിലാണ് പൂവന്‍ കോഴിയെ അവതരിപ്പിച്ചിരിക്കുന്നത്.

യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാരെ കണ്ടെത്താനുള്ള ചാന്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ദിനത്തില്‍ ആതിഥേയരായ ഫ്രാന്‍സ് റുമാനിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30 മുതലാണ് മത്സരം.

പാരീസ് സെന്റ് ഡെനിസിലെ ദേശീയ സ്റ്റേഡിയമായ സ്റ്റേഡ് ഡി ഫ്രാന്‍സിലാണ് കിക്കോഫ്. ജുലൈ 10 ന് നടക്കുന്ന ഫൈനലും ഇവിടെ തന്നെയാണ്.

Top